
പിഎൻടി ലാബ് ശില്പശാലയുടെ സമാപന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി സംസാരിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇൻസ്ട്രുമെന്റേഷൻ വിഭാഗം സംഘടിപ്പിച്ച “അപ്ലൈഡ് കമ്പ്യൂട്ടർ വിഷൻ ആൻഡ് മഷീൻ ലേണിംഗ് വിത്ത് പൈതൺ” എന്ന ദ്വിദിന ഹാൻഡ്സ്-ഓൺ ശില്പശാല സമാപിച്ചു.ഐ.ഐ.ടി. തിരുപ്പതി നവവിഷ്കർ ഐ-ഹബ് ഫൗണ്ടേഷൻ്റെ പിന്തുണയോടെ സ്ഥാപിതമായ പുതിയ പോസിഷനിംഗ്, നാവിഗേഷൻ ആൻഡ് ടൈമിംഗ് (പി എൻ ടി) ലാബ് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ. യു, ഇൻസ്ട്രുമെന്റേഷൻ വിഭാഗം മേധാവി ഡോ. പങ്കജ് സാഗർ, പി.എൻ.ടി. ലാബിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സുരജ് ദാമോദരൻ, കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ടെസ്സി നൈനൻ തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും, പിഎൻടി ലാബ് വഴിയുള്ള പദ്ധതികളും, ഇന്റേൺഷിപ്പുകളും ഉൾപ്പെടെയുള്ള അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഐ.ഐ.ടി. തിരുപ്പതിയിലെ ഡോ. കെ. വെങ്കട സുബ്ബറെഡ്ഡി സെഷനുകൾ നയിച്ചു. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു.
Photo Courtesy - Google








